കോഴിക്കോട് .പേരാമ്പ്രയിൽ എരവട്ടൂർ സ്വദേശി MDMA യുമായി പോലീസിൻ്റെ പിടിയിൽ.ചെറുവണ്ണൂർ വലിയ പറമ്പിൽ മനോജൻ എന്നയാളുടെ വീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പേരാമ്പ്ര എരവട്ടൂർ സ്വദേശി മട്ടൻ കുട്ടു, കുട്ടുമുട്ടാസ് എന്നീ പേരിലറിയപ്പെടുന്ന വെള്ളയോട് ചാലിൽ രജീഷ് ആണ് മേപ്പയ്യൂർ പോലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 160 മില്ലിഗ്രാം MDMA കണ്ടെടുത്തു. പെൺ സുഹൃത്തിനെ കാണാൻ ഇന്നലെ രാത്രി ചെറുവണ്ണൂരിലെ വീട്ടിലെത്തിയതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാളുടെ പെൺസുഹൃത്ത് അനുമോൾ എന്ന പിങ്കിയെ നേരത്തേ 12 ഗ്രാം MDMA യുമായി പൊലിസ് പിടികൂടിയിരുന്നു. രജീഷിനെ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.