കൊല്ലം: കടപ്പാക്കട അക്ഷയ നഗറിൽ അച്ഛൻ മകനെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു. അക്ഷയ നഗറിൽ അഡ്വ.ശ്രീനിവാസ പിള്ളയാണ് ( 79) മകൻ വിഷ്ണു എസ് പിള്ള (48)യെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുള്ളതായി സൂചനയുണ്ട്. ഇരുവരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.ശ്രീനിവാസ പിള്ളയുടെ ഭാര്യ രണ്ടാഴ്ചയായി തിരുവനന്തപുരത്ത് മകളുടെ വീട്ടിലായിരുന്നു. ഫോൺ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറം ലോകമറിയുന്നത്.പോലീസെത്തി മേൽനടപടികൾ തുടങ്ങി. കൂടുതൽ അന്വേഷണത്തിന് ശേഷമേ കാരണം വ്യക്തമാകയുള്ളൂ.