തൃശ്ശൂര്‍. പോലീസിനെ ഗുണ്ടകൾ ആക്രമിച്ചു.ഇന്ന് പുലർച്ചെ മണ്ണുത്തി നല്ലങ്കരയിലാണ് സംഭവം. നല്ലങ്കര വൈലോപ്പിള്ളി നഗറിൽ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് എത്തിയത്. മണ്ണുത്തി കൺട്രോൾ റൂം വാഹനത്തെയും പോലീസുകാരെയും ആണ് സംഘം ആക്രമിച്ചത്. ആറു പേർ പോലീസ് കസ്റ്റഡിയിൽ.