ആലപ്പുഴ .സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഇന്ന്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. വിഭാഗീയതയും ഇതര സംഘടനാ വിഷയങ്ങളും രൂക്ഷമായതിൻ്റെ പശ്ചാതലത്തിൽ സംസ്ഥാന എക്സിക്യൂട്ടീവിൻ്റെ നിയന്ത്രണത്തിലാണ് സമ്മേളനം പുരോഗമിക്കുന്നത്. ഔദ്യോഗിക നേതൃത്വത്തിനിതെരെ ഒരു വിഭാഗമുയർത്തുന്ന ശക്തമായ എതിർപ്പ് പ്രതിനിധി സമ്മേളനത്തിൽ തർക്കങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
അടുത്ത ജില്ലാ സെക്രട്ടറി ആരെന്നതിനെ ചൊല്ലിയും വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടക്കുന്ന സാഹചര്യത്തിൽ തർക്കങ്ങൾ ഇല്ലാതെ സമ്മേളനം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതോടെയാണ് സംസ്ഥാന എക്സിക്യൂട്ടീവിൻ്റെ പ്രത്യേക നിരീക്ഷണം.