കൊച്ചി.ഹൈക്കോടതി ജസ്റ്റിസ് എ ബദറുദീന്റെ വീട്ടിൽ മോഷണം . കളമശേരി പത്തടിപ്പാലത്തുള്ള വീട്ടിൽ നിന്ന് ആറു പവൻ സ്വർണമാണ് മോഷണം പോയത് . കളമശേരി പോലീസ് അന്വേഷണം ആരംഭിച്ചു .
തിങ്കളാഴ്ചയാണ് രാവിലെയാണ് മോഷണം നടന്നത് . തുടർന്ന് ജസ്റ്റിസ് എ ബദറുദ്ദീന്റെ പ്രൈവറ്റ് സെക്രട്ടറി കളമശേരി പൊലീസിൽ പരാതി നൽകി . ജഡ്ജിയുടെ വീടും പരിസരവും കേന്ദ്രികരിച്ച് കളമശേരി പോലീസ് അന്വേഷണം ആരംഭിച്ചു . മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം . പ്രതിയെ ഉടൻ പിടികൂടാനാവും എന്ന് പോലീസ് വ്യക്തമാക്കി . പ്രദേശത്തെ CCTV ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട് .
വീടും പരിസരവും അടുത്തറിയാവുന്ന ആരെങ്കിലുമാവും മോഷണം നടത്തിയത് എന്നാണ് പ്രാഥമിക വിലയിരുത്തൽ