ദളിത് സ്ത്രീക്ക് പൊലീസ് സ്റ്റേഷനിൽ മാനസിക പീഢനമേൽക്കേണ്ടി വന്ന സംഭവത്തിൽ ഇടപെട്ട് എസ് സി എസ് ടി കമ്മീഷൻ

189
Advertisement

തിരുവനന്തപുരം. ദളിത് സ്ത്രീക്ക് പൊലീസ് സ്റ്റേഷനിൽ മാനസിക പീഢനമേൽക്കേണ്ടി വന്ന സംഭവത്തിൽ ഇടപെട്ട് എസ് സി എസ് ടി കമ്മീഷൻ.വീട്ടുജോലിക്കാരി ബിന്ദു സ്വർണം മോഷ്ടിച്ചെന്ന് വ്യാജപരാതി നൽകിയ ഒമന ഡാനിയലിനെതിരെ കേസെടുക്കാൻ കമ്മീഷൻ ഉത്തരവിട്ടു.നെടുമങ്ങാട് സ്വദേശിയായ ബിന്ദുവിന്റെ പരാതിയിലാണ് എസ് സി എസ് ടി കമ്മീഷന്റെ ഇടപെടൽ

അമ്പലമുക്കിൽ വീട്ടു വീട്ജോലിക്ക് നിന്ന ബിന്ദുവിനെതിരെ ഉടമ ഓമന ഡാനിയേൽ മോഷണക്കുറ്റം ആരോപിച്ചാണ് പേരൂർക്കട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വീട്ടിലുണ്ടായിരുന്ന തന്റെ രണ്ടരപ്പവൻ സ്വർണം ബിന്ദു കവർന്നെടുത്തു എന്നായിരുന്നു പരാതിയിൽ .തുടർന്നാണ് പേരൂർക്കട പോലീസ് ബിന്ദുവിനെ സ്റ്റേഷനിൽ എത്തിച്ച് മാനസികമായി പീഡിപ്പിച്ചത്.ബിന്ദു അനുഭവിച്ച യാതന വാർത്തയായി പുറത്തുവന്നതിന് പിന്നാലെ എസ്ഐയെയും ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ബിന്ദു മുഖ്യമന്ത്രിക്കും ഡിജിപിക്കു മടക്കം പരാതി നൽകിയതിനെ തുടർന്നായിരുന്നു നടപടി.ബിന്ദു നൽകിയ പരാതിയിലാണ് എസ് സി എസ് ടി കമ്മീഷൻ ഇപ്പോൾ ഓമന ഡാനിയലിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. ദളിത് സ്ത്രീയായ ബിന്ദു സ്റ്റേഷനിൽ അനുഭവിച്ച പീഡനം കാണാതിരിക്കാൻ ആകില്ലെന്ന് ഉത്തരവിൽ പറയുന്നു. അതിനാൽ ക്രിമിനൽ കുറ്റം ചുമത്തി വ്യാജ പരാതി നൽകിയ വീട്ടുടമ ഓമന ഡാനിയേൽനെതിരെ കേസെടുക്കണമെന്ന് ഉത്തരവിൽ പറയുന്നു.

പേരൂർക്കട എസ് എച്ച് ഒ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഉത്തരവ്
കണ്ടോൺമെന്റ് എസിപി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ് സി എസ് ടി കമ്മീഷന്റെ ഇടപെടൽ. ഏപ്രിൽ 23നാണ് മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിനെ പേരൂർക്കട പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. പിന്നീട് ഒരു ദിവസം സ്റ്റേഷനിൽ ഇരുത്തി പോലീസ് പീഡനമുറകൾ പരീക്ഷിക്കുകയായിരുന്നു. ഒടുവിൽ വീട്ടിൽനിന്ന് മാല കണ്ടെത്തിയെന്ന് ഓമന ഡാനിയൽ അറിയിച്ചതിനെ തുടർന്നാണ് പോലീസ് ബിന്ദുവിനെ വിട്ടയച്ചത് .

Advertisement