തിരുവനന്തപുരം. കിളിമാനൂരിൽ യുവതി നാട് വിട്ട സംഭവം. ഓൺലൈൻ തട്ടിപ്പ് സ്ഥിരീകരിച്ചു പോലീസ്.യുവതിയുടെ മൊഴിയിൽ ഓൺലൈൻ തട്ടിപ്പ് സ്ഥിരീകരിച്ചു. ഒരു മാസം മുൻപ് മലയാളം സംസാരിക്കുന്ന യുവതി പാർവതിയെ ഫോണിൽ ബന്ധപ്പെട്ടു
ഓൺലൈൻ ട്രേഡിങ് ജോലി നൽകാമെന്നും ബോസ് വിളിക്കുമെന്നും അറിയിച്ചു. പ്രൊഡക്ട് റിവ്യൂ സോഷ്യൽ മീഡിയ വഴി അയച്ചു നൽകിയാൽ പണം നൽകാമെന്ന് വാഗ്ദാനം നൽകി. ആദ്യം 1700 രൂപ നൽകി വലിയ തുക നിക്ഷേപിച്ചാൽ കൂടുതൽ പണം ലഭിക്കുമെന്ന് പറഞ്ഞു. സമ്മർദ്ധപ്പെടുത്തി ആദ്യം 10,000 രൂപ വാങ്ങിയെടുത്ത ശേഷം 17,000 രൂപയായി മടക്കി നൽകി
പിന്നീട് 44,000 രൂപ നിക്ഷേപിച്ചു പണം നഷ്ടമായി. നഷ്ടപ്പെട്ടതിന്റെ ഇരട്ടി തിരിച്ചു പിടിക്കാമെന്നു പറന്നു കൂടുതൽ തുക വാങ്ങിച്ചെടുത്തു. ആഭരണം വിറ്റ് കൂടുതൽ തുക അയച്ചു നൽകി
എന്നാൽ തട്ടിപ്പ് മനസ്സിലായതോടെ നാട് വിടുകയായിരുന്നുവെന്ന് പാർവതിയുടെ മൊഴി. പിന്നിൽ മലയാളികൾ ഉൾപ്പെട്ട തട്ടിപ്പ് സംഘമെന്നു പോലീസ്. രേഖകൾ വിശദമായി പരിശോധിച്ച് അന്വേഷണം തുടങ്ങി
തിരോധാനം 24 വാർത്തയാക്കിയതിനു പിന്നാലെ തമ്പാനൂർ റെയിൽവേ പോലീസാണ്. യുവതിയെ കസ്റ്റഡിയിൽ എടുത്തത്
ഗുരുവായൂരിലേക്ക് പോയെന്നും പല തവണ ട്രെയിനിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും പാർവതി പറഞ്ഞു.