പത്തനംതിട്ട പെരുമ്പെട്ടിയില്‍ പ്ലസ് ടു വിദ‍്യാർഥിയെ ക്രൂരമായി മർദിച്ച്‌ സഹപാഠികള്‍

547
Advertisement

പത്തനംതിട്ട. പ്ലസ് ടു വിദ‍്യാർഥിയെ ക്രൂരമായി മർദിച്ച്‌ സഹപാഠികള്‍. എഴുമറ്റൂർ ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ‍്യാർഥിയായ അഭിനവ് ബി.പിള്ള (17)യ്ക്കാണ് മർദനമേറ്റത്. സംഭവത്തില്‍ തലയ്ക്ക് പിന്നിലും, മുഖത്തും, കണ്ണിനും പരുക്കേറ്റ അഭിനവ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

യൂണിഫോമിന് പിന്നില്‍ പേന ഉപയോഗിച്ച്‌ കുത്തി വരച്ചത് ചോദ‍്യം ചെയ്തതിനാണ് ബ്ലെസൻ എന്ന വിദ‍്യാർഥിയടങ്ങുന്ന അഞ്ചംഗ സംഘം അഭിനവിനെ മർദിച്ചത്.

അഭിനവിനെ മർദിച്ചുവെന്ന് ആരോപിക്കുന്ന സഹപാഠികളായ വിദ‍്യാർഥികള്‍ പേന കൊണ്ട് യൂണിഫോമില്‍ എഴുതുന്നതും വരയ്ക്കുന്നതും പതിവായിരുന്നുവെന്നും എന്നാല്‍ ഇത് ചോദ‍്യം ചെയ്തതിനാണ് എല്‍പി സ്കൂളിലെ സ്റ്റാഫ് റൂം പരിസരത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി മർദിച്ചതെന്നാണ് അഭിനവിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്.

അഭിനവിന്‍റെ മാതാവാണ് പെരുമ്ബെട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ആരോപണ വിധേയരായ വിദ‍്യാർഥികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് സ്കൂള്‍ പ്രിൻസിപ്പല്‍ അറിയിച്ചു.

Advertisement