ആദ്യ റൗണ്ടിലേ അൻവർ എഫക്ട്! പ്രതീക്ഷിച്ച ലീഡ് നേടാൻ കഴിയാതെ യുഡിഎഫ്, കടുത്ത പോരാട്ടം നൽകി എം സ്വരാജ്

Advertisement

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആദ്യ റൗണ്ട് പിന്നിടുമ്പോൾ പ്രതീക്ഷിച്ച ലീഡ് നേടാനാകാതെ യുഡിഎഫ്. പോസ്റ്റല്‍ വോട്ടും വഴിക്കടവും എണ്ണിയപ്പോൾ പി വി അൻവര്‍ വോട്ട് പിടിക്കുന്നത് മണ്ഡലത്തില്‍ നിര്‍ണായകമാകുകയാണ്. എല്‍ഡിഎഫ് യുഡിഎഫിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ച ലീഡ് പോലും വന്നിട്ടില്ല എന്നുള്ളത് സ്വരാജിന് നേട്ടമാണ്.

അഞ്ഞൂറിന് മുകളിൽ ലീഡ് യുഡിഎഫ് പ്രതീക്ഷിച്ചപ്പോൾ അത് 419ലേക്ക് ഒതുങ്ങി. പി വി അൻവര്‍ വോട്ട് നേടുന്നത് തന്നെയാണ് യുഡിഎഫിന്‍റെ വോട്ടിൽ കുറവ് വരുത്തിയതെന്നാണ് വിലയിരുത്തല്‍. ഇപ്പോൾ ആര്യാടൻ ഷൗക്കത്തിന് തൊട്ട് പിന്നിലാണ് എം സ്വരാജ്. യുഡിഎഫിന് മുൻതൂക്കം പ്രതീക്ഷിച്ച റൗണ്ടുകളിൽ പിടിച്ച് നിൽക്കാൻ സാധിക്കുന്നത് എല്‍ഡിഎഫ് ക്യാമ്പിലെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.

സമയം 8.41: വോട്ട് നില

ആര്യാടൻ ഷൌക്കത്ത് -3614

എം സ്വരാജ് 3195

പിവി അൻവർ 1588

എൻഡിഎ 400

Advertisement