അഭിഭാഷകന്റെ വീട്ടിൽ മോഷണം നടത്തിയ രണ്ടു പ്രതികളെ പോലീസ് പിടികൂടി

119
Advertisement

പയ്യോളി. അഭിഭാഷകൻ വി.എ നജീബിന്റെ വീട്ടിൽ മോഷണം നടത്തിയ രണ്ടു പ്രതികളെ പോലീസ് പിടികൂടി.
ശനിയാഴ്ച അഭിഭാഷകന്റെ ഓഫീസ് പ്രവർത്തിക്കുന്ന വി.എ. വി.എം വില്ലയുടെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ഓട്ടു പാത്രങ്ങളും ബാത്ത്റൂം ഫിറ്റിങ്ങുകളും കവർച്ച ചെയ്തിരുന്നു.
ഓഫീസിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ അനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച വൈകുന്നേരം മോഷ്ടാക്കൾ പിടിയിലായത്.
കളവ് നടത്തിയ സാധനങ്ങൾ പയ്യോളിയിലെ ആക്രികടയിൽ നിന്ന് കണ്ടെടുത്തു.
തമിഴ്നാട് സ്വദേശികളായ കുമാർ , തെങ്കാശി കണ്ണൻ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു

Advertisement