സിപിഐ അടി, പരസ്പരം പൊറുക്കുമോ നേതാക്കള്‍

160
Advertisement

തിരുവനന്തപുരം.സെക്രട്ടറിക്ക് എതിരായ സംഭാഷണത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഐ നേതാക്കൾ. സംഭാഷണത്തിൽ ഏർപ്പെട്ട കമലാ സദാനന്ദനും കെ.എം. ദിനകരനുമാണ് ഖേദം അറിയിച്ചത്. സംസ്ഥാന സെക്രട്ടറിയെ ഫോണിൽ വിളിച്ചാണ് ഖേദം പ്രകടിപ്പിച്ചത്

നാണംകെട്ടിറങ്ങി പോകേണ്ടി വരുമെന്ന പരാമർശം ബിനോയ് വിശ്വത്തെ കുറിച്ചല്ലെന്ന് കെ.എം. ദിനകരൻ പറഞ്ഞു. നടപടി നേരിടുന്ന മറ്റൊരു നേതാവിനെ കുറിച്ചാണ് പരാമർശമെന്നും വിശദീകരണം. ഖേദ പ്രകടനം സ്വീകരിക്കാതെ ബിനോയ് വിശ്വം

സെക്രട്ടറിക്ക് എതിരായ ആക്ഷേപ പരാമർശം 24ന് ചേരുന്നസംസ്ഥാന എക്സിക്യൂട്ടീവ് ചർച്ച ചെയ്യും. പരാമർശം ചോർന്നതിന് പിന്നാലെ നേതാക്കളോട് വിശദീകരണം തേടിയിട്ടുണ്ട്. 65 വയസ് പിന്നിട്ട കെ.എം. ദിനകരനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കും

Advertisement