ഡി വൈ എഫ് ഐ കാസർഗോഡ് ജില്ലാ കമ്മിറ്റിയിൽ വൻ സാമ്പത്തിക ക്രമക്കേട്

156
Advertisement

കാസര്‍ഗോഡ്.ഡി വൈ എഫ് ഐ കാസർഗോഡ് ജില്ലാ കമ്മിറ്റിയിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. 2019 മുതൽ ഡി വൈ എഫ് ഐ യുടെ സാമ്പത്തിക വിനിയോഗത്തിന് കണക്കില്ല. പുതിയ ജില്ലാ സെക്രട്ടറി വന്നശേഷവും തൽസ്ഥിതി തുടരുന്നതായി പരാതി. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി ഓഫിസിന്റെ കെട്ടിട വില്പനയുമായി ബന്ധപ്പെട്ടും ക്രമക്കേട് നടന്നെന്നും ആരോപണം

ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ. സബീഷ് സിപിഐഎം ജില്ലാ നേതൃത്വത്തിന് പരാതി നൽകി. ആരോപണം പരിശോധിക്കാൻ രണ്ട് ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളെ സി പി ഐ എം നിയോഗിച്ചു.

Advertisement