നിലമ്പൂരിൽ കോൺഗ്രസ്‌ നേതാക്കളുടെ വാഹനത്തിൽ പരിശോധന

582
Advertisement

നിലമ്പൂര്‍.നിലമ്പൂരിൽ കോൺഗ്രസ്‌ നേതാക്കളുടെ വാഹനത്തിൽ പരിശോധന. ഷാഫി പറമ്പിൽ, രാഹുൽ മാൻകൂട്ടത്തിൽ എന്നിവരുടെ വാഹനത്തിലാണ് പരിശോധന നടന്നത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു പരിശോധന. നിലമ്പൂർ വടപുറത്തായിരുന്നു പരിശോധന. വാഹനത്തിൽ ഉണ്ടായിരുന്ന പെട്ടി തുറന്ന് പരിശോധന നടത്തി. പെട്ടിയിൽ ഉണ്ടായിരുന്നത് വസ്ത്രങ്ങളും പുസ്തകങ്ങളും മാത്രം. അതേസമയം തൻറെ വാഹനം നാലുതവണ പരിശോധിച്ചു എന്ന് സിപിഐഎം നേതാവ് പി കെ ബിജു പറഞ്ഞു. വടപുറം പാലത്തിന് അപ്പുറവും ഇപ്പുറവും
പരിശോധനയുണ്ട്

തൻറെ കാറിൽ ഉണ്ടായിരുന്ന പെട്ടി മാത്രമല്ല ബോണറ്റും ഡിക്കിയും വരെ പരിശോധിച്ചു എന്ന് മുൻ എംപി പി കെ ബിജു

നിലമ്പൂരിൽ LDF ന് പെട്ടി രാഷ്ട്രീയ ആയുധമാക്കേണ്ട ആവശ്യമില്ലെന്ന് പുതിയ പെട്ടി വിവാദത്തില്‍ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. മുൻമന്ത്രിയും എംപിയുമായ രാധാകൃഷ്ണനെ പരിശോധിച്ചു. പരിശോധന രാജ്യത്തിന്റെ നിയമത്തിന്റെ ഭാഗം

അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും സ്വരമായിയിട്ടേ കാണാൻ കഴിയൂ. നിയമത്തെയും ഭരണഘടനയും ബഹുമാനിത്താത്തതിന്‍റെ പ്രശ്നമാണ് പരിശോധന നടത്തിയതിൽ എന്താണ് തെറ്റ്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കാൻ ഇവരാരാണ് എന്നും ശിവന്‍കുട്ടി ചോദിച്ചു.

Advertisement