ശാസ്താംകോട്ട: കമ്മ്യൂണിസ്റ്റ് ഗുണഗണങ്ങളുള്ളകോൺഗ്രസ്സ് നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് സി.പി.ഐ (എം) സംസ്ഥാനകമ്മിറ്റിഅംഗംകെ.സോമപ്രസാദ് എക്സ്.എം.പി പറഞ്ഞു. വികസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം രാഷ്ട്രീയം നോക്കാതെയും എതിർ കക്ഷികൾക്കെതിരായി സൗമ്യതയും സഭ്യതയും വിട്ട് സംസാരിക്കാത്ത ഒരു രാഷ്ട്രീയ പ്രവർത്തകൻ എങ്ങനെയാകണം എന്ന് കാണിച്ച് തന്ന അപൂർവ്വം നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹമെന്നും സോമപ്രസാദ് പറഞ്ഞു. കോൺഗ്രസ്സ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ഭരണിക്കാവിൽ നടത്തിയ തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ്ശാസ്താംകോട്ടബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷതവഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ , സി.പി.ഐ (എം) ഏരിയ സെകട്ടറി ടി.ആർ.ശങ്കരപിള്ള, ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, കോൺഗ്രസ്സ്കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ്കാരക്കാട്ട് അനിൽ,കെ.സുകുമാരൻ പിള്ള , തോപ്പിൽ ജമാലുദീൻ, ബിജു മൈനാഗപ്പള്ളി, അമ്മിണികുട്ടൻ പിള്ള ,പി.കെ.രവി , ഗോകുലം അനിൽ, പി.നൂർ ദീൻകുട്ടി, തോമസ് വൈദ്യൻ,രവി മൈനാഗപ്പള്ളി, കല്ലട ഗിരീഷ്, സുരേഷ് ചന്ദ്രൻ , സുഹൈൽ അൻസാരി, ആരോമൽ സി.സരസ്വതിയമ്മ,എം.വൈ. നിസാർ , കടപുഴ മാധവൻ പിള്ള , വർഗ്ഗീസ് തരകൻ, ആർ.ഡി.പ്രകാശ്, ചക്കുവള്ളി നസീർ , പത്മ സുന്ദരൻ പിള്ള , പ്രസന്നൻ വില്ലാടൻ, ഏഴാംമൈൽശശിധരൻ , ആർ നളിനാക്ഷ, വിനോദ് വില്ല്യത്ത്, സൈമൺ അലക്സ് ,ഷിബു മൺറോ , അബ്ദുൽ സലാം പോരുവഴി തതുടങ്ങിയവർ പ്രസംഗിച്ചു