വിഗ്രഹത്തിലെ മാല കവര്‍ന്ന ശാന്തി പിടിയില്‍

70
Advertisement

കോഴിക്കോട്. ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ മാല മോഷ്ടിച്ച മേൽശാന്തി പിടിയിൽ.പാലക്കാട്
അന്തിയാലൻങ്കാട് കപൂർ സ്വദേശി ഹരികൃഷ്ണനെയാണ്പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.

പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ13 ഗ്രാം സ്വർണ്ണ മാലയാണ് മോഷണം പോയത്. മാല കാണാതായതോടെ ക്ഷേത്ര ഭാരവാഹികൾ മേൽശാന്തിയോട് ചോദിച്ചിരുന്നു. അതിന് ഇയാൾ പറഞ്ഞ മറുപടി വിഗ്രഹത്തിൽ കളഭം ചാർത്തിയതിന് അടിയിലാണ് മാല എന്നായിരുന്നു .
മൂന്നുമാസം മുമ്പാണ് മേൽശാന്തിയായി ഹരികൃഷ്ണൻ ചുമതലയേറ്റത്.
ഈ മേൽശാന്തിയുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ക്ഷേത്ര ഭാരവാഹികൾക്ക് ലഭിച്ചിരുന്നു

സംശയം തോന്നിയ ക്ഷേത്രം ഭാരവാഹികൾ ഹരികൃഷ്ണനെ തടഞ്ഞുവച്ചു പന്തീരാങ്കാവ് പോലീസിൽ വിവരമറിക്കുകയായിരുന്നു.
പോലീസ് മേൽശാന്തിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ്
മോഷണ വിവരം അറിയുന്നത്. മാല ഒരു ജ്വല്ലറിയിൽ പണയം വെച്ചു എന്നാണ് മേൽശാന്തി പോലീസിന് നൽകിയ മൊഴി.ഇത് കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു.

Advertisement