കേരള തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു, വാൻ ഹായ് 503 എന്ന കപ്പലിൽ പൊട്ടിത്തെറി

Advertisement

കോഴിക്കോട്:
കേരള തീരത്ത് എം വി വാൻഹായ് 503 എന്ന ചരക്ക് കപ്പലിന് തീപിടിച്ചു. കപ്പലിൽ പല തവണ പൊട്ടിതെറി ഉണ്ടായതായും വിവരമുണ്ട്. ബേപ്പൂരിൽ നിന്ന് 58 നോട്ടിക്കൽ മൈൽ അകലെയാണ് തീപിടിത്തമുണ്ടായത്. 22 പേരാണ് കപ്പലിലുള്ളത്. 18 പേരെ കോസ്റ്റ് ഗാർഡും, നേവിയും രക്ഷപ്പെടുത്തി. കൊളംബോയിൽ മുംബെയിലേക്ക് 620 കണ്ടെയ്നറുകളുമായി നിന്ന് പുറപ്പെട്ട കപ്പലാണ്.
കപ്പലിലെ 20 കണ്ടെയ്‌നറുകൾ കടലിൽ പതിച്ചെന്ന് സംശയമുണ്ട്. നേവിയും കോസ്റ്റ് ഗാർഡും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കപ്പലിലെ കണ്ടെയ്‌നറുകളിൽ ലിഥിയം-അയൺ ബാറ്ററികൾ പോലുള്ള അപകടസാധ്യതയുള്ള വസ്തുക്കൾ ഉണ്ടാവാം.
കണ്ടെയ്‌നർ കപ്പലുകളിൽ തീപിടിത്തങ്ങൾ വർധിച്ചു വരുന്നു.

Advertisement