കൊച്ചി കപ്പലപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതവും സൗജന്യറേഷനും

66
Advertisement

തിരുവനന്തപുരം: കൊച്ചി പുറങ്കടലില്‍ മുങ്ങിയ എംഎസ് സി എല്‍സ 3 എന്ന കപ്പല്‍ തീരത്തുനിന്ന് മാറ്റാന്‍ കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

നാല് ജില്ലകളിലെ പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി 1,000 രൂപയും ആറു കിലോഗ്രാം അരിവീതവും നല്‍കും. മത്സ്യത്തൊഴിലാളികള്‍ 20 നോട്ടിക്കല്‍ മൈല്‍ ഒഴിവാക്കി മത്സ്യബന്ധനം നടത്തണം. കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

643 കണ്ടെയ്‌നര്‍ കപ്പലില്‍ ഉണ്ടായിരുന്നുവെന്നും നൂറോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നുവെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി തീര ശുചീകരണം സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും അറിയിച്ചു.

13 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബേഡാണ്. 46 എണ്ണത്തില്‍ ഹൈഡ്രാസിന്‍ എന്ന പ്ലാസ്റ്റിക് ഘടകങ്ങളാണ്. ഒരെണ്ണം റബ്ബര്‍ കൊണ്ടുണ്ടാക്കിയ വസ്തുവാണ്. തടി, പഴം, തുണി എന്നിവയും കണ്ടെയ്‌നറുകളില്‍ ഉണ്ട്. നൂറോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണെന്നാണ് അനുമാനം.

Advertisement