ലൈഫ് ഈസ് ബ്യൂട്ടിഫുൾ – ലഹരി വിരുദ്ധ ബോധവത്കരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ആശ്രാമം മൈതാനത്ത് നടന്നു

25
Advertisement

കൊല്ലം: സംസ്ഥാന നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തി വരുന്ന ലഹരിവിരുദ്ധ പ്രോഗ്രാമായ ലൈഫ് ഈസ് ബ്യൂട്ടിഫുളിൻ്റെ കൊല്ലം ജില്ലാതല ഉദ്ഘാടനം സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷ വേദിയായ ‘എൻ്റെ കേരളം’ പ്രദർശന നഗരിയിൽ നിർവഹിച്ചു.

ഇരവിപുരം എംഎൽഎ. എം. നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടർ ഡോ. കെ.വി.അനുരാധ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ആർ. എൻ. അൻസർ മുഖ്യ പ്രഭാഷണം നടത്തി. ‘ ലഹരി മുക്തം ഞാനും എൻ്റെ കുടുംബവും – മയക്കം വിടാം കുടുംബത്തിൽ ഇണക്കമാകാം ജീവിതം മനോഹരം ‘ എന്ന ആശയത്തിലൂന്നിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ സ്റ്റിക്കർ ചവറ ബിജെഎം കോളേജിലെയും കൊട്ടാക്കര സെൻ്റ് ഗ്രിഗോറിയോസ് കോളേജിലെയും എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിമാരായ ആദിത്യൻ എസ് കുമാറും അമൽ കൃഷ്ണനും കുടുംബ സമേതം ഏറ്റുവാങ്ങി.

ഇതിനോട് അനുബന്ധിച്ച് ലഹരി വിരുദ്ധ സിഗ്നേചർ ക്യാമ്പയിൻ്റെ ഉദ്ഘാടനം സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ആർ. എൻ. അൻസർ നിർവഹിച്ചു. അഞ്ചൽ സെന്റ് ജോൺസ് കോളേജിൻ്റെ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം പോസ്റ്റർ പ്രദർശനം, കൊല്ലം ശ്രീനാരായണ കോളേജിൻ്റെ മൈം, ശ്രീനാരായണ വനിത കോളേജിൻ്റെ ലഹരിവിരുദ്ധ ഗാനം എന്നിവ പൊതു ജനങ്ങൾക്കായി സംഘടിപ്പിച്ചു.

തദ്ദവസരത്തിൽ കൊല്ലം ജില്ലാ മുൻ എൻഎസ്എസ് കോഡിനേറ്റർ ഡോ. ജി. ഗോപകുമാർ, കൊല്ലം ജില്ലാ എൻഎസ്എസ് കോഡിനേറ്റർ ഡോ. ഡി. ദേവിപ്രിയ, വിഎച്ച്എസ്ഇ ജില്ലാ കോഡിനേറ്റർ പി.എ. സജിമോൻ,തടിക്കാട് ഹയർ സെക്കണ്ടറി സ്കൂൾ പ്രോഗ്രാം ഓഫീസർ വിന്നു വി ദേവ്, കൊട്ടാരക്കര സെൻ്റ് ഗ്രിഗോറിയോസ് കോളേജിലെ പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. ജി. ആശ, ഡോ. വി.മനു , ശ്രീനാരായണ കോളേജിലെ പ്രോഗ്രാം ഓഫീസർ ഡോ. എസ്. വിദ്യ, ശ്രീ നാരായണ വനിത കോളേജിലെ പ്രോഗ്രാം ഓഫീസർ സോനാ ജി കൃഷ്ണൻ, കൊട്ടിയം എൻഎസ്എസ് കോളേജ് പ്രോഗ്രാം ഓഫീസർ ഡോ. ബി. മനേഷ് , അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ പ്രോഗ്രാം ഓഫീസർ സുനിത ഗ്രെയ്സ് മാത്യു, വിവിധ കോളേജുകളിൽ നിന്നുള്ള എൻഎസ്എസ് വോളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു.

അധ്യയന വർഷാരംഭത്തിൽ ജില്ലയിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ സംഘടിപ്പിച്ച് വിപുലമായ പരിപാടികളും ലൈഫ് ഈസ് ബ്യൂട്ടിഫുളിൻ്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്.

Advertisement