തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പില്‍ വച്ച് ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച് സീനിയര്‍ അഭിഭാഷകന്‍ ഒളിവിൽ പോയി.സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിൻ ദാസാണ് ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദ്ദിച്ചത്.സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ്സെടുത്തു. വനിതാ കമ്മീഷനും സ്വമേധയാ കേസ്സെടുത്തിട്ടുണ്ട്. വഞ്ചിയൂര്‍ കോടതിയില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം നടന്നത്.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അഭിഭാഷകന്‍ മോപ് സ്റ്റിക് കൊണ്ട് മര്‍ദ്ദിച്ചുവെന്നാണ് ജൂനിയര്‍ അഭിഭാഷക ശ്യാമിലിയുടെ ആരോപണം.
അഭിഭാഷകന്‍ ഇതിന് മുന്‍പും തന്നെ മര്‍ദ്ദിച്ചിരുന്നുവെന്ന് അഭിഭാഷക പറഞ്ഞു. ശ്യാമിലിയും അഭിഭാഷകനും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മര്‍ദ്ദനം. യുവതി ബാര്‍ അസോസിയേഷനിൽ പരാതി നല്‍കിയതിനെ തുടർന്ന് ബെയ്ലിൻ ദാസിനെ ബാർ അസ്സോസിയേഷനിൽ നിന്ന് പുറത്താക്കുകയും ചെയ്തു.സംഭവത്തിൽ ഇരക്കൊപ്പമാണ് തിരുവനന്തപുരം ബാർ അസ്സോസിയേഷൻ എന്ന് ഭാരവാഹികൾ പറയുന്നുണ്ടെങ്കിലും ഇന്നലെ പോലീസ് സീനിയർ അഭിഭാഷകനെ പിടികൂടാൻ എത്തിയ പോലീസിനെ അഭിഭാകർ തടഞ്ഞിരുന്നു.ഇതോടെ അഭിഭാഷകൻ രക്ഷപെട്ടു.
പരിക്കേറ്റ ജൂനിയർ അഭിഭാഷക ഇന്ന് രാവിലെ മെഡിക്കൽ കോളജിൽ ചികിത്സ തേടും.
Home News Breaking News വഞ്ചിയൂർ കോടതി വളപ്പില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകൻ ഒളിവിൽ , ബാർ അസ്സോസിയേഷനിൽ...






































