കൊട്ടാരക്കര : ഓരോ വൈദീകരും ദൈവീകരായിരുന്നു എന്ന് മറ്റുള്ളവർ പറയുമ്പോഴാണ് ദൈവവിളി പൂർണ്ണമാകുന്നതെന്ന് മർത്തോമ സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ പറഞ്ഞു. ഓരോ വൈദീക നും യേശുക്രിസ്തുവിൻ്റെ പകരക്കാരയിരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി )ക്ലർജി കമ്മീഷൻ കൊല്ലം ജില്ലാ വൈദിക സമ്മേളനം കൊട്ടാരക്കര മർത്തോമ ജൂബിലി മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പള്ളികളിൽ പ്രസംഗിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ആ പാപികളിൽ ഞാൻ ഒന്നാമൻ എന്ന് സമ്മതിക്കുവാൻ പലർക്കും മനസില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി എസ് ഐ കൊല്ലം – കൊട്ടാരക്കര മഹാ ഇടവക ക്ലർജി സെക്രട്ടറി റവ.ജോസ് ജോർജ് അധ്യക്ഷനായി. ശുശ്രൂഷാ വെല്ലുവിളികൾ മതം, വിശ്വാസം എന്ന വിഷയത്തിൽ
ഓർത്തഡോക്സ് ചർച്ച് കൊല്ലം രൂപതാ മെത്രാപ്പോലീത്ത റൈറ്റ് റവ.ഡോ. ജോസഫ് മാർ ഡയോണിഷ്യസ് ക്ലാസ് നയിച്ചു.
ദൈവീക ശുശ്രൂഷകൻ പാലം പണിയുന്നവനാകണമെന്ന് അദ്ദേഹം പറഞ്ഞു.
അടിസ്ഥാന വിശ്വാസ പ്രമാണങ്ങൾക്കു് മാറ്റം ഉണ്ടാക്കാതെ ശുശ്രൂഷകൾക്ക് കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്നുംജീവിക്കുന്ന ക്രിസ്തുക്കളായി മാറാൻ ഓരോ ദൈവവേലക്കാരും ശ്രമി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ സി സി ജനറൽ സെക്രട്ടറി ഡോ പ്രകാശ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി. സാൽവേഷൻ ആർമി കൊട്ടാരക്കര ഡിവിഷണൽ കമാൻഡർ മേജർ ജോസ് പി മാത്യു, ക്ലർജി കമീഷൻ ചെയർമാൻ റവ.എ.ആർ.നോബിൾ കെ സി സി ലഹരി വിരുദ്ധ പ്രോഗ്രാം കൺവീനർ റവ.റ്റി.ദേവപ്രസാദ്,
ക്ലർജി കമ്മീഷൻ ജില്ലാ കൺവീനർ റവ.പോൾ ഡേവിഡ്, ക്ലർജി കമ്മീഷൻ സംസ്ഥാന പ്രോഗ്രാം കോ ഓഡിനേറ്റർ മേജർ റ്റി.ഇ.സ്റ്റീഫൻസൺ എന്നിവർ പ്രസംഗിച്ചു.