അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ മാറ്റിവെച്ചു

Advertisement

കണ്ണൂർ.അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ മാറ്റിവെച്ചു. അവശേഷിക്കുന്ന ആറ് ജില്ലകളിലെ പരിപാടികൾ മാറ്റാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ സുരക്ഷ ക്രമീകരണങ്ങൾ യോഗം വിലയിരുത്തി.


ഓൺലൈനായി ചേർന്ന അടിയന്തര മന്ത്രിസഭ യോഗത്തിലെ തീരുമാനങ്ങളാണ് കണ്ണൂരിലെ എൽ ഡി എഫ് റാലിയിൽ മുഖ്യമന്ത്രി അറിയിച്ചത്. അതിർത്തിയിൽ സംഘർഷം അയവില്ലാതെ തുടരുമ്പോൾ ആഘോഷ പരിപാടികൾ നടത്തുന്നത് ഔചിത്യമല്ലെന്നാണ് മന്ത്രിസഭ യോഗത്തിന്റെ വിലയിരുത്തൽ.


അവശേഷിക്കുന്ന ആറ് ജില്ലകളിലെ പരിപാടികൾ പൂർണമായി മാറ്റി. നിലവിൽ ആരംഭിച്ച ജില്ലകളിലെ മേളകളിൽ കലാപരിപാടികൾ ഒഴിവാക്കാനുമാണ് തീരുമാനം. ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന റാലികൾ മാറ്റിവെക്കാൻ എൽ ഡി എഫും തീരുമാനിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങൾ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്തിൻെറ തീരം സുരക്ഷിത
-മാക്കിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ
അറിയിച്ചതായി മുഖ്യമന്ത്രി യോഗത്തിൽ
പറഞ്ഞു.