പഞ്ചനക്ഷത്ര ഹോട്ടലില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കി; നടൻ വിനായകൻ പൊലീസ് കസ്റ്റഡിയില്‍

2087
Advertisement

കൊല്ലം:നടൻ വിനായകൻ പൊലീസ് കസ്റ്റഡിയില്‍. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് വിനായകനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

വിദേശ വനിതയോട് വിനായകൻ മോശമായി പെരുമാറിയെന്നും റിപ്പോർട്ടുണ്ട്.

അഞ്ചാലുംമൂട് പൊലീസ് എത്തിയാണ് നടനെ പിടികൂടിയത്. പൊലീസ് സ്റ്റേഷനിലും വിനായകൻ ബഹളം തുടർന്നു. മെഡിക്കല്‍ പരിശോധനയ്‌ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴും വിനായകൻ പൊലീസിനോട് തട്ടിക്കയറി. തന്നെ എന്തിനാണ് സ്റ്റേഷനില്‍ പിടിച്ചുവെച്ചിരിക്കുന്നതെന്നാണ് വിനായകൻ ചോദിക്കുന്നത്. വിവരം അറിഞ്ഞെത്തിയ മാദ്ധ്യമ പ്രവർത്തകരോട് വിനായകന്റെ മാനേജരും സംഘവും തട്ടിക്കയറുകയും ചെയ്തു.

Advertisement