ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സുപ്പർ ഹിറ്റ് സിനിമാ സംവിധായകർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

Advertisement

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സൂപ്പർ ഹിറ്റ് സംവിധായകരായ അഷറഫ് ഹംസ, ഖാലിദ് റഹ്മാൻ എന്നിവർ അറസ്റ്റിൽ. തല്ലുമാല, ആലപ്പുഴ ജീം ഹാന തുടങ്ങിയ സിനിമ കളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമൻ്റെ വഴി സിനിമകളുടെ സംവിധായകനാണ് അഷ്റഫ് റഹ്മാൻ. കൊച്ചിയിലെ ഗോശ്രീ പാലത്തിനടുത്തുള്ള ഫ്ലാറ്റിൽ ഇന്നലെ രാത്രി ഒരു മണിയോടെ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.1.6 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.സംവിധായകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഷാഹിൽ മുഹമ്മദ് എന്നയാളെ കൂടി പിടികൂടിയിട്ടുണ്ടന്ന് എക്സൈസ് അറിയിച്ചു.സമീർ താഹീറിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ലാറ്റ്.സിനിമമേഖലയിലെ കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് എക്സൈസ്.