തിരുവനന്തപുരം. സിപിഐ ദേശിയ കൗൺസിൽ ഇന്ന് തിരുവനന്തപുരത്ത് ചേരും.പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട
കരട് രാഷ്ട്രീയപ്രമേയം സംബന്ധിച്ച ചർച്ചകളാണ് യോഗത്തിൻെറ മുഖ്യഅജണ്ട.ദേശിയ സെക്രട്ടേറിയേറ്റംഗം പല്ലവ് സെൻ ഗുപ്ത രാഷ്ട്രീയ പ്രമേയം സംബന്ധിച്ച നിർദ്ദേശങ്ങൾ അവതരിപ്പിക്കും.ജനറൽ സെക്രട്ടറി ഡി.രാജക്ക് ഒരു ടേം കൂടി പദവിയിൽ തുടരുന്നതിനായി പ്രായപരിധിയിൽ ഇളവ് നൽകണമെന്ന നിർദ്ദേശവും ദേശിയ എക്സിക്യൂട്ടീവിൽ അവതരിപ്പിച്ചേക്കും.ഇന്നലെ
ചേർന്ന ദേശിയ എക്സിക്യൂട്ടിവ് നിർദ്ദേശം പൂർണമായും തളളിക്കളഞ്ഞിരുന്നു.