പാലക്കാട്. വൻ എംഡിഎംഎ വേട്ട. ചെർപ്പിളശേരിയിൽ ഒരു സംഘത്തിലെ മൂന്നുപേർ പിടിയിൽ. പിടികൂടിയത് 83 ഗ്രാം എംഡിഎംഎ. പ്രധാന കണ്ണി പാലക്കാട് നെല്ലായി സ്വദേശി ഫസലു അറസ്റ്റിൽ
പോലീസിന് നിർണായക വിവരം കിട്ടിയത് ഒന്നര ഗ്രാം എംഡി എം എ യുമായി പിടിയിലായ മുസ്തഫയിൽ നിന്ന്. മുസ്തഫയിൽ നിന്ന് ലഭിച്ച സൂചന പ്രകാരം മറ്റു രണ്ടുപേർ കൂടി പിടിയിലായി. അബൂബക്കർ സിദ്ദീഖ്, നൂർ മുഹമ്മദ് എന്നിവർ പിടിയിലായത് രണ്ടര ഗ്രാം എംഡിഎംഎയുമായി. ഇവരെ ചോദ്യം ചെയ്തതിലൂടെ ഹോൾസെയിൽ ഡീലറെ കണ്ടെത്തി. ഇതിലൂടെയാണ് പ്രധാന കണ്ണി ഫസലു അറസ്റ്റിൽ ആയത്