കൊച്ചി. കേരള പോലീസിന്റെ വ്യാജ ചിഹ്നം ഉപയോഗിച്ചുള്ള തട്ടിപ്പ് തുടരുന്നു.
കാക്കനാട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർക്കാണ് 1000 രൂപ അടക്കണം എന്ന് ആവശ്യപ്പെട്ട് വ്യാജ സന്ദേശം എത്തിയത്.
ഇതുവരെ ഇരുപതോളം പരാതികളാണ്
സൈബർ പോലീസ് സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇന്നലെ രാത്രി സന്തോഷിൻ്റെ ഓട്ടോ നിയമലംഘനം നടത്തിയെന്നും. 1000 രൂപ പിഴ അടക്കണമെന്നും പറഞ്ഞാണ് വാട്ട്സപ്പ് മെസേജ് വന്നത്. തട്ടിപ്പാണ് എന്ന് മനസിലായതോടെ പോലീസിനെ വിവരം അറിയിച്ചു. മെസ്സേജ്ഡിലീറ്റ് ചെയ്തു.
ഇന്നലെ എറണാകുളത്ത് രണ്ടുപേർക്ക്
1,81,500 രൂപ നഷ്ടമായി. കാക്കനാട് എൻ.ജി.ഓ കോട്ടേഴ്സ് സ്വദേശി അൻവറിനും,
മട്ടാഞ്ചേരിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിക്കാണ് പണം നഷ്ടമായത്. പണം നഷ്ടപ്പെട്ടവരോട് 1930 എന്ന നമ്പറിൽ അടിയന്തരമായി പരാതി രജിസ്റ്റർ ചെയ്യാനാണ് സൈബർ പോലീസിന്റെ നിർദ്ദേശം.