കൊച്ചി.അഭിഭാഷകരുടെ കോടതി ബഹിഷ്‌കരണത്തിന് പിന്നാലെ ഹൈക്കോടതിയുടെ കടുത്ത നടപടി. അഭിഭാഷകര്‍ ഹാജരാകാതിരുന്ന 11 കേസുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കടുത്ത വിമര്‍ശനമാണ് അഭിഭാഷകര്‍ ഹാജരാകാതിരുന്ന കേസുകളില്‍ ഡിവിഷന്‍ ബെഞ്ച് ഉയര്‍ത്തിയത്. സര്‍ക്കാരാണ് കോടതി ഫീസ് വര്‍ദ്ധിപ്പിച്ചത്. ഇതിന്റെ പേരില്‍ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചത് നിയമവിരുദ്ധവും യുക്തിക്ക് നിരക്കാത്തതുമാണെന്നും ഡിവിഷന്‍ ബെഞ്ച്.
ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായിക്കും ഹൈക്കോടതിയുടെ വിമര്‍ശനം. അഭിഭാഷക അസോസിയേഷന്‍ ചീഫ് ജസ്റ്റിസിനയച്ച കത്തിലെ ഉള്ളടക്കം അരോചകമെന്ന് ഹൈക്കോടതി. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ നടത്തിയ സമരം അംഗീകരിക്കാനാവില്ലെന്നുമാണ് ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, എസ് ഈശ്വരന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്.