പൊലീസ് സ്റ്റേഷൻ ശുചിമുറിയിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം,ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

28
Advertisement

കൽപ്പറ്റ. പൊലീസ് സ്റ്റേഷൻ ശുചിമുറിയിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് എസ് പി കെ കെ മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു. പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി ചെയർമാനും ഇന്ന് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.

ക്രൈംബ്രാഞ്ച് എസ്പി കെ കെ മൊയ്തീൻകുട്ടി, അന്വേഷണസംഘം തലവനായ ഡിവൈഎസ്പി സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൽപ്പറ്റയിൽ എത്തിയത്. ഗോകുലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പോലീസ് സ്റ്റേഷനിലെ ശുചിമുറി പരിശോധിച്ചു. സ്റ്റേഷന് അകത്തെ സിസിടിവി ദൃശ്യങ്ങളും, ശബ്ദ റെക്കോർഡുകളും, മൊഴിയടക്കമുള്ള വിശദാംശങ്ങളും സംഘം ശേഖരിച്ചു.

പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി കെ മോഹനനും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഗോകുലിന് മർദ്ദനം ഏറ്റിട്ടില്ല എന്ന് വ്യക്തമാക്കുന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങളും പുറത്തുവന്നു.
മരണത്തിലേക്ക് നയിക്കാൻ ഇടയായി കാരണങ്ങളെ സംബന്ധിച്ചാണ് അന്വേഷണം. മാനസിക പീഡനം ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണ്.
അതേസമയം ഗോകുലിന്‍റെ കുടുംബം മറ്റേതെങ്കിലും ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കാന്‍ നീക്കം ഉണ്ട്.

Advertisement