ട്രെയിനിൽ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ പണം കവർന്ന് എസ് ഐ, ഒടുവിൽ പണി

1357
Advertisement

കൊച്ചി.ട്രെയിനിൽ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ പണം കവർന്ന് എസ് ഐ 
സസ്പെൻഷൻ.ആലുവയിലെ ഗ്രേഡ് എസ് ഐ,  യു സലീമിനെതിരെയാണ് നടപടി.
ഇതര സംസ്ഥാനക്കാരന്റെ ബാഗിൽ നിന്ന് 3000 രൂപയാണ് പോലീസുകാരൻ മോഷ്ടിച്ചത്.


പോലിസ് സേനയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിനെ ആകെ
നാണക്കേടാണ് ഗ്രേഡ് എസ് ഐ
യു സലീമിന്റെ പ്രവർത്തി. ഈ മാസം 19 നാണ് ആലുവയിൽ അസം സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചത്. ഇയാളുടെ ബാഗ് അടക്കമുള്ള വസ്തുക്കൾ ബന്ധുക്കൾക്ക് കൈമാറിയപ്പോൾ പോലീസിന് സംശയം തോന്നിയിരുന്നു. പിന്നിട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്തിൽ നിന്നാണ് എ സ് ഐൻ ണം കവർന്നതെന്ന് സ്ഥിരീകരിച്ചത് . ഇതര സംസ്ഥാനക്കാരന്റെ ബാഗിൽ നിന്ന് 3000 രൂപയാണ് പോലീസുകാരൻ മോഷ്ടിച്ചത്. പെരുമ്പാവൂർ കോതമംഗലം സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്ന സലീം
മുൻപും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നടപടി നേരിട്ട ആളാണ്. ഇത്തവണ ഒരല്പം കടന്നുപോയി.
നടപടി സസ്പെൻഷനിൽ ഒതുങ്ങില്ലെന്നാണ് വിവരം. ഒരു മൃതദേഹത്തോടുപോലും ബഹുമാനം കാണിക്കാത്ത പോലീസ് ഉദ്യോഗസ്ഥൻ എങ്ങനെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്നാണ് ഉയരുന്ന ചോദ്യം.

Advertisement