മലപ്പുറം: പരീക്ഷയില്‍ കോപ്പി അടിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥികള്‍ അദ്ധ്യാപകരുടെ വാഹനത്തിന് നേരെ പടക്കം എറിഞ്ഞു.
തിരൂരങ്ങാടി എ.ആർ നഗർ ചെണ്ടപ്പുറായ എ.ആർ.എച്ച്.എസ്.എസിലാണ് സംഭവം. പ്ളസ് ടു പരീക്ഷാ ഹാളില്‍ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷം ചില വിദ്യാർത്ഥികള്‍ തീർക്കുകയായിരുന്നെന്ന് അദ്ധ്യാപകർ പറയുന്നു. പരീക്ഷാഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന അദ്ധ്യാപകരുടെ കാറിന് നേരെയാണ് പടക്കം എറിഞ്ഞത്. പ്രിൻസിപ്പല്‍ പൊലീസില്‍ പരാതി നല്‍കി.






































