കൊല്ലത്ത് ലഹരി പരിശോധനയ്ക്കിടെ എക്സൈസ് ഇൻസ്പെക്ടറെ  കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

Advertisement

കൊല്ലം. ലഹരി പരിശോധനയ്ക്കിടെ എക്സൈസ് ഇൻസ്പെക്ടറെ  കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. എക്സൈസ് എൻഫോഴ്സ്മെൻറ് ആൻറ് നാർക്കോട്ടിക്  ഇൻസ്പെക്ടർ ദിലീപിനെയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. കാറിൽ നിന്ന് എം ഡി എം എ കണ്ടെത്തി.മലപ്പുറം എടപ്പാളില്‍ യുവാവിനെ ലഹരിസംഘം തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു . പ്രായപൂർത്തിയാകാത്ത കുട്ടി അടക്കം പൊന്നാനി സ്വദേശികളായ മൂന്നുപേർ പിടിയിൽ.വടിവാളുമായി യുവാവിനെ തട്ടികൊണ്ട് പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

ചാത്തന്നൂരിൽ നിന്ന് കാർ മാർഗം എം ഡി എം എ കടത്തുന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കൊല്ലം കല്ലുംതാഴത്ത് എക്സൈസ് വാഹന പരിശോധന നടത്തിയത്. ഇതിനിടയിൽ കൈകാണിച്ചു നിർത്തിയ കാർ പരിശോധിക്കാൻ ഇൻസ്പെക്ടർ എത്തിയപ്പോൾ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. വാഹനം മുന്നോട്ട് എടുത്തതോടെ
ഇൻസ്പെക്ടർ ചാടി മാറി രക്ഷപെടുകയായിരുന്നു.
വാഹനത്തെ എക്സൈസ് പിന്തുടർന്നതോടെ മാമ്പുഴയിൽ കാർ ഉപേക്ഷിച്ച് ഡ്രൈവർ  കടന്നു കളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ 
വാഹനത്തിൽ നിന്ന് 4 ഗ്രാം എം ഡി എം എ കണ്ടെടുത്തു. കാർ ഓടിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
        മലപ്പുറം എടപ്പാളില്‍ യുവാവിനെ ലഹരിസംഘം തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു.കുറ്റിപ്പാല സ്വദേശിയായ 18 കാരനോട് ലഹരിസംഘം സഹപാഠിയായ വിദ്യാര്‍ത്ഥിയുടെ നമ്പര്‍  ചോദിച്ചു.
നമ്പര്‍ ഇല്ല എന്ന് പറഞ്ഞതോടെയാണ് സംഘം  കയ്യില്‍ കരുതിയ വടിവാള്‍ എടുത്തു ഭീഷണിപ്പെടുത്തിയത്.

തുടര്‍ന്ന് ഓടി രക്ഷപ്പെട്ട വിദ്യാര്‍ത്ഥിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം ബൈക്കില്‍ കയറ്റി പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്നു.സംഭവത്തിൽ പൊന്നാനി  സ്വദേശി  മുബഷിറും
മുഹമദ് യാസിറും മറ്റൊരു 17 വയസുകാരനുമാണ്  പിടിയിലായത് .
എറണാകുളം പെരുമ്പാവൂരിൽ ഹെറോയിൻ വേട്ടയിൽ അസം സ്വദേശിയിൽ  നിന്ന് രണ്ട് ബോക്സ് ഹെറോയിൻ കണ്ടെത്തി. അസം സ്വദേശിയായ ഇസാദുൾ ഇസ്ലാം പിടിയിലായത്. പെരുമ്പാവൂരിൽ അന്യ സംസ്ഥാനതൊഴിലാളികൾക്കിടയിലാണ് ഇയാൾ ലഹരി  വിൽപ്പന നടത്തിയിരുന്നത്.

Advertisement