കൊല്ലം കുന്നിക്കോട് നിന്ന് 13 വയസുകാരിയെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

205
Advertisement

കൊല്ലം:
കുന്നിക്കോട് സ്വദേശിയായ 13 കാരിയെ കാണാതായി. ആവണീശ്വരം കുളപ്പുറം കോട്ടയില്‍ വീട്ടില്‍ ഫാത്തിമയെന്ന് പേരായ പെണ്‍കുട്ടിയെയാണ് ഇന്ന് ഉച്ച മുതല്‍ കാണാതായത്.
വൈകിട്ട് ആറരയോടെയാണ് പൊലീസില്‍ പരാതി ലഭിച്ചത്. അമ്മ ശകാരിച്ചതിനെ തുടർന്നാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി പോയതെന്നാണ് സംശയം. കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാണാതാകുമ്പോൾ പച്ച ടോപ്പും നീല ജീൻസും ആണ് വേഷം ധരിച്ചിരുന്നത്. കണ്ടു കിട്ടുന്നവർ 9746560529, 9526815254 എന്നീ നമ്പറില്‍ ബന്ധപ്പെടണം.

Advertisement