സ്വര്‍ണവില കൂടി, റെക്കോഡിന് തൊട്ടരികെ

1702
Advertisement

കൊച്ചി: സ്വർണത്തിന് ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചു. ഗ്രാമിന് 8,065രൂപയും പവന് 64,520 രൂപയുമാണ് ഇന്നത്തെ വില.
ഇതോടെ എക്കാലത്തെയും റെക്കോഡ് വിലയായ 64,600 രൂപയുടെ തൊട്ടരികിലേക്ക് സ്വർണവില ഉയർന്നു.

ഇന്നലെ ഗ്രാമിന് 30രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 8,020 രൂപയും പവന് 64,160 രൂപയുമായിരുന്നു ഇന്നലത്തെ വില. മാർച്ച്‌ അഞ്ചിന് 64,520 രൂപയായിരുന്നു. തുടർന്നുള്ള ദിവസങ്ങള്‍ വില ഇടിഞ്ഞതിന് ശേഷം ശനി, തിങ്കള്‍ ദിവസങ്ങളില്‍ വില വർധിച്ചിരുന്നു.

Advertisement