സാറ്റലൈറ്റ് ഫോണുമായി കോട്ടയത്ത് ഇസ്രയേലി സ്വദേശി പിടിയിൽ; ചോദ്യം ചെയ്ത് ഇന്റലിജൻസും എൻഐഎയും

426
Advertisement

കോട്ടയം: അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസിൽ കോട്ടയത്ത് ഇസ്രയേലി സ്വദേശി പിടിയിൽ. ഇസ്രയേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി പിടികൂടിയത്. ഇസ്രയേലിൽനിന്നു കുമരകത്ത് എത്തിയ ഇയാൾ അവിടെനിന്ന് തേക്കടിയിലേക്ക് ഭാര്യയുമായി പോകുന്ന യാത്രാമധ്യേ സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കുകയായിരുന്നു.

ഇന്റലിജൻസ് വിഭാഗം മുഖേനയാണ് പൊലീസിനു വിവരം ലഭിച്ചത്. പിന്നാലെ ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടി. ഇന്റലിജൻസും എൻഐഎ ഉദ്യോഗസ്ഥരും പൊലീസും ചോദ്യം ചെയ്തു. സാറ്റലൈറ്റ് ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. മറ്റു നിയമ നടപടികൾക്ക് ശേഷം സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.

Advertisement