സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

187
Advertisement

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. ആലപ്പുഴ കായംകുളം ഓലകെട്ടി അമ്പലത്തിൽ പട്ടം പറത്തുന്നതിനിടെ പതിമൂന്നുകാരൻ കുളത്തിൽ വീണാണ് മരിച്ചത്. പള്ളിക്കൽ ചെറുവള്ളി ജയന്റെയും അംബികയുടെയും മകൻ അമർനാഥ് ആണ് മരിച്ചത്.

കണ്ണൂർ ഇരിക്കൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറംഗസീബ്-റഷീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാമിലാണ് മരിച്ച മറ്റൊരു കുട്ടി. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ 15കാരൻ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു.

കോഴിക്കോട് -വടകര വക്കീൽ പാലത്തിന് സമീപം രണ്ട് വയസുകാരിയെയും പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുക്കോത്ത് വീട്ടിൽ ഷമീറിൻ്റയും മുംതാസിൻ്റയും മകൾ ഹവ്വ ഫാത്തിമയാണ് മരിച്ചത്. പ്രവാസിയായ ഷമീർ നാളെ വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് മകളുടെ ദാരുണാന്ത്യം.

Advertisement