മോഷ്ടിച്ച ഫോണിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ അയച്ച് മോഷ്ടാവ് ഫോണിന്‍റെ ഉടമയെ വട്ടം ചുറ്റിക്കുന്നു

1085
Advertisement

കൊച്ചി.മോഷ്ടിച്ച ഫോണിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ അയച്ച് മോഷ്ടാവ് ഫോണിന്‍റെ ഉടമയെ വട്ടം ചുറ്റിക്കുന്നു. ഫോണിലെ വാട്സ്ആപ്പ് ഉപയോഗിച്ചാണ് അശ്ലീല ഫോട്ടോകൾ ഉൾപ്പെടെ അയക്കുന്നത്. കളമശ്ശേരിയിൽ ഇന്ന് രാവിലെ 8 30നാണ് വീട്ടിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ചത്. ഈ ഫോണിൽ നിന്നും ആണ് അശ്ലീല ഫോട്ടോകൾ ബന്ധുക്കൾക്ക് അടക്കം അയച്ചു നൽകിയത്. ഫോൺ മോഷ്ടിച്ചു കൊണ്ടു പോകുന്ന മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Advertisement