കടുവ ആക്രമണം,ഭീതിയില്‍ മരവിച്ച് നാട്

304
Advertisement

വയനാട് .പുൽപ്പള്ളി അമരക്കുനി പ്രദേശത്ത് വീണ്ടും കടുവ ആക്രമണം.പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെ കടുവ ആക്രമിച്ചുകൊന്നു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ആക്രമണം. വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. അമരക്കുനി മേഖലയിൽ ആക്രമിക്കപ്പെടുന്നത് നാലാമത്തെ ആട് ആണ്.

അതേസമയം മൂന്നാറിൽ വീണ്ടും കടുവ ആക്രമണം നടത്തി. കുറ്റ്യാർവാലിയിൽ രണ്ടു പശുക്കളെ കടുവ ആക്രമിച്ച് കൊന്നു എന്ന് നാട്ടുകാർ. പ്രദേശത്ത് നേരത്തെ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

Advertisement