മലപ്പുറം. വഴി തർക്കത്തെ തുടർന്ന് ബന്ധുക്കളുടെ മർദനമേറ്റ വയോധികൻ മരിച്ചു. കുറ്റിപ്പുറം മൂടാൽ സ്വദേശി മുഹമ്മദ് കുട്ടി ആണ് മരിച്ചത്.മർദനമാണ് മരണകാരണം എന്ന് കുടുംബം ആരോപിച്ചു.
ഡിസംബർ 18 ന് ആണ് മുഹമ്മദ് കുട്ടിക്ക് മർദ്ദനമേറ്റത് .പിന്നീട് പല ആശുപത്രികളിൽ ചികിത്സ തേടി.ഒടുവിൽ ചികിലയിലിയിരിക്കെ ഇന്നലെ രാത്രിയിൽ മരിച്ചു.
സഹോദരനും മക്കളും ചേർന്ന് മുഹമ്മദ് കുട്ടിയെ ക്രൂരമായി മർദിച്ചെന്നും,ഇതാണ് മരണ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു
മുഹമ്മദ് കുട്ടിയുടെ പരാതിയിൽ ബന്ധുക്കളായ സലാം,ഹഷ്കർ എന്നിവർക്ക് എതിരെ കുറ്റിപ്പുറം പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു.പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാണ് ബന്ധുക്കളുടെ ആവശ്യം.പോസ്റ്റ്മാർട്ടം പൂർത്തിയായാലെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് വ്യക്തമാക്കി






































