ആലപ്പുഴയിൽ മുഖംമൂടി ആക്രമണം,വീട്ടമ്മയെ അജ്ഞാതൻ അടിച്ചു ബോധം കെടുത്തി

668
Advertisement

ആലപ്പുഴ. നാടിനെ ഞെട്ടിച്ച് കലവൂരില്‍ മുഖംമൂടി ആക്രമണം. വീടിനുള്ളിൽ പട്ടാപ്പകൽ വീട്ടമ്മയെ അജ്ഞാതൻ അടിച്ചു ബോധം കെടുത്തി. കവർച്ചാ ശ്രമം എന്ന് സംശയം. കലവൂർ കാട്ടൂരിലാണ് സംഭവം

ബോധരഹിതയായ തങ്കമ്മയെ ഷാൾ എടുത്ത് കഴുത്തിനു ചുറ്റി ജനൽ കമ്പിയുമായി കൂട്ടിക്കെട്ടി. തുണിയെടുത്ത് വായിൽ തിരുകി. മറ്റ്

രണ്ടു തുണികൾ എടുത്ത് കയ്യും കാലും കൂട്ടിക്കെട്ടി. അക്രമി മടങ്ങിയത് വാതിലുകൾ പൂട്ടിയശേഷം. അടുക്കള വാതിൽ തുറന്നാണ് വീട്ടുകാർ ബോധരഹിതയായ തങ്കമ്മയെ കാണുന്നത്. അക്രമിയെ കണ്ടെത്താനായിട്ടില്ല. മണ്ണഞ്ചേരി പോലീസ് കേസെടുത്തു

Advertisement