കണ്ണൂർ. ആറളത്ത് ഇരുചക്ര വാഹനത്തിൽ കാട്ടുപന്നിയിടിച്ച് രണ്ടു പേർക്ക് പരുക്ക്.കീഴ്പ്പള്ളി സ്വദേശികളായ തെക്കെടത്ത് ജിനു അലക്സ്, പിതാവ് അലക്സ് എന്നിവർക്കാണ് പരുക്കേറ്റത്.ആറളത്ത് റബർ ടാപ്പിങ്ങിന് പോകുന്നതിനിടെയാണ് ഇവരുടെ ബൈക്കിൽ കാട്ടുപന്നി ഇടിച്ചത്.റോഡിൽ തെറിച്ച് വീണ ഇരുവർക്കും സാരമായി പരുക്കേറ്റു
ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു






































