ഇടതു വിരുദ്ധരുടെ കെണി,തൃശ്ശൂരിലെ കേക്ക് വിവാദം അടഞ്ഞ അദ്ധ്യായമെന്ന് സിപിഐ

182
Advertisement

തൃശൂര്‍.തൃശ്ശൂരിലെ കേക്ക് വിവാദം അടഞ്ഞ അദ്ധ്യായമെന്ന് സിപിഐ.മേയർക്ക് സുരേന്ദ്രന്‍ കേക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദം തുടര്‍ന്നുകൊണ്ടുപോകേണ്ടതില്ലെന്ന് സിപിഐ

മുന്നണിയിൽ ഭിന്നത ഉണ്ടാക്കാനുള്ള എല്‍ ഡി എഫ് വിരുദ്ധരുടെ കെണിയില്‍ വീഴരുത്.രാഷ്ട്രീയ പക്വതയോടെ ഈ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് സി പി ഐ.ആഘോഷങ്ങളില്‍ പരസ്പരം ആശംസകള്‍ കൈമാറുന്നതും മധുരം പങ്കുവെയ്ക്കുന്നതും നമ്മുടെ നാട്ടില്‍ നിലവിലുള്ള സംസ്‌കാരമാണ്.എന്നാല്‍, ബി ജെ പി ഇതിനെയെല്ലാം ഇപ്പോള്‍ രാഷ്ട്രീയ ലാക്കോടുകൂടിയാണ് ഉപയോഗിക്കുന്നതെന്ന് എല്ലാവരും തിരിച്ചറിയണം. സുനില്‍കുമാറിന്റെ കാലത്ത് വികസനം ഉണ്ടായിട്ടില്ല എന്ന് മേയര്‍ പറഞ്ഞത് തെറ്റാണ്.

തൃശൂര്‍ കോര്‍പ്പറേഷനില്‍ കഴിഞ്ഞ 9 വര്‍ഷമായി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എല്‍ ഡി എഫിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്.തൃശ്ശൂർ കോർപ്പറേഷനിലെ വികസനം ഒരാളുടെ മാത്രം നേട്ടമല്ല.കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്.

.META IMAGE

Advertisement