ശബരിമല, തീ‍ർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വ‍ർധന

946
Advertisement

ശബരിമല. തീ‍ർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വ‍ർധനവ്.തിരക്കിനിടയിലും തീ‍ർത്ഥാടക‍ർക്ക്
സു​ഗമദർശനവും സാധ്യമാകുന്നുണ്ട്.ഇതര സംസ്ഥാനത്ത് നിന്നുള്ള തീ‍ർത്ഥാടകരുടെ വരവ് രണ്ട് ദിവസമായി ​ഗണ്യമായി കുറഞ്ഞു.

തീർത്ഥാടന കാലം 29 ദിവസം പിന്നിടുമ്പോൾ 22 കോടി രൂപയിലധികമാണ് വരുമാന വർധനവ്. 163 കോടിയിലധികം രൂപ ഇതുവരെ നേടി. അരവണ ഉത്പാദനം വർധിപ്പച്ചതും ഗുണമായി. 17 കോടി രൂപയാണ് അരവണ വിൽപനയിൽ മാത്രം വർധിച്ചത്.
തീർത്ഥാടകരുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലര ലക്ഷത്തിന്റെ വർധനവ്.

കാണിക്ക 43 കോടിയിൽ നിന്ന് 52 കോടിയായി. തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വർധനവുണ്ടെങ്കിലും തിരക്ക് നിയന്ത്രണ വിധേയമാണ്. പോലീസും സർക്കാർ വകുപ്പുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നതായും
തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലയിരുത്തി.

Advertisement