ഹേമ കമ്മിറ്റി റിപ്പോർട്ട്, ഗൗരവ സ്വഭാവമുള്ള മൊഴികൾ നൽകിയവരെ ബന്ധപ്പെടാന്‍ പ്രത്യേക അന്വേഷണ സംഘം

109
Advertisement

കൊച്ചി.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗൗരവ സ്വഭാവമുള്ള മൊഴികൾ നൽകിയവരെ ബന്ധപ്പെടാനുള്ള നടപടികൾ വേഗത്തിലാക്കി പ്രത്യേക അന്വേഷണ സംഘം. ഗൗരവ സ്വഭവമുള്ളതും കേസ് എടുക്കാൻ കഴിയുന്നതും എന്ന് അന്വേഷണ സംഘം വിലയിരുത്തിയ മൊഴികൾ നൽകിയ 20 പേരെ ഈ മാസം തന്നെ നേരിട്ട് ബന്ധപ്പെടനാണ് സാധ്യത. അന്വേഷണ സംഘത്തിലെ വനിത ഉദ്യോഗസ്ഥർ ആകും മൊഴി നൽകിയവരെ കാണുക. പേരും മേൽവിലാസവും വെളിപ്പെടുത്തത്തവരെ കണ്ടെത്താൻ ഹേമ കമ്മിറ്റിയുടെയോ സർക്കാരിൻ്റെയോ സഹായം തേടും. മൊഴി നൽകിയവരുടെ സമ്മദത്തോടെയാകും അന്വേഷണ സംഘം നടപടി എടുക്കുക. അടുത്ത മാസം മൂന്നിന് ഹൈ കോടതി കേസ് പരിഗണിക്കാൻ ഇരിക്കെയാണ് അന്വേഷണ സംഘം നടപടികൾ വേഗത്തിലക്കുന്നത്.

Advertisement