ആർ എസ് എസ് നേതാവിനെ സന്ദർശിച്ചതായി സമ്മതിച്ച് എഡിജിപി എം ആർ അജിത്ത് കുമാർ

162
Advertisement

തിരുവനന്തപുരം: ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൂടികാഴ്ച നടത്തിയെന്ന് എഡിജിപി എം ആർ അജിത്ത് കുമാർ സമ്മതിച്ചു. 2023മെയ് 22നായിരുന്നു കൂടി കാഴ്ച. സ്വകാര്യ സന്ദർശനമായിരുന്നു എന്നാണ് അജിത്ത് കുമാറിൻ്റെ വിശദീകരണം.ആർ എസ് എസ് നേതാവായ ജയകുമാറിൻ്റെ വാഹനത്തിലായിരുന്നു ഈ യാത്രയും സന്ദർശനവും. ഇതുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് അജിത്ത് കുമാർ വിശദീകരണം നൽകിയിട്ടുണ്ട്.
സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കൂടി കാഴ്ച വിവാദം അന്വേഷിക്കും.

Advertisement