ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണു; ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു

798
Advertisement

കോട്ടയം: ആർപ്പൂക്കരയിൽ സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഏഴാംക്ലാസ് വിദ്യാർഥിനി മരിച്ചു. കോട്ടയം കരിപ്പത്തട്ട് ചേരിക്കൽ നാഗംവേലിൽ ലാൽ സി. ലൂയിസിന്റെ മകൾ ക്രിസ്റ്റൽ സി.ലാൽ (കുഞ്ഞാറ്റ –12) ആണ് മരിച്ചത്. ആർപ്പൂക്കര സെന്റ് ഫിലോമിന ഗേൾസ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.

കഴിഞ്ഞദിവസം സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുമ്പോഴാണ് ക്രിസ്റ്റൽ കുഴഞ്ഞു വീണത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. അമ്മ: നീതു ലാൽ. സഹോദരങ്ങൾ: നോയൽ സി. ലാൽ, ഏയ്ഞ്ചൽ സി.ലാൽ.

Advertisement