കൊച്ചി:
കനത്ത മഴയെ തുടർന്ന് കുവൈറ്റിൽ നിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറക്കി. പുലർച്ചെ കുവൈത്തിൽ നിന്നെത്തിയ വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. അതേസമയം വിമാനത്തിൽ നിന്ന് യാത്രക്കാർ പുറത്തിറങ്ങിയിട്ടില്ല
കാലാവസ്ഥ അനുയോജ്യമാകുമ്പോൾ കണ്ണൂരിലേക്ക് പോകുമെന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചത്. കണ്ണൂരിൽ അതിശക്തമായ മഴയാണ് തുടരുന്നത്. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിമാനം കൊച്ചിയിൽ ഇറക്കിയത്.






































