വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് രണ്ട് ദിവസം ആർത്തവ അവധി നൽകണമെന്ന് ആവശ്യം

313
Advertisement

കൊച്ചി.സേനയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് രണ്ട് ദിവസം ആർത്തവ അവധി നൽകണമെന്ന് കേരളാ പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്രമരഹിതമായ ഡ്യൂട്ടി മൂലം ശാരീരികമായി പ്രയാസങ്ങൾ ഏറെ അനുഭവിക്കുന്ന തൊഴിലിടമാണ് പോലീസിന്റേത്. ആർത്തവസമയങ്ങളിൽ സ്തീകൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ.പി.എ എറണാകുളം ജില്ലാ സമ്മേളനം ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു.

Advertisement