കടമാൻപാറയിൽ ചന്ദനമരങ്ങൾ മുറിച്ചു കടത്തിയ സംഭവം, ഒരാൾ പിടിയിൽ

298
Advertisement

കൊല്ലം. ആര്യങ്കാവ് കടമാൻപാറയിൽ ചന്ദനമരങ്ങൾ മുറിച്ചു കടത്തിയ സംഭവം. മരം മുറി സംഘത്തിലെ ഒരാൾ പിടിയിൽ. വനം വകുപ്പിന്റെ പിടിയിലായത് തമിഴ് നാട് ചെങ്കോട്ട ഭഗവതിപുരം സ്വദേശി കണ്ണൻ. മരം മുറിച്ചതിനായി വനം വകുപ്പിനോട് സമ്മതിച്ച് പ്രതി. നാലുപേർ അടങ്ങുന്ന സംഘമായി എത്തിയാണ് മരം മുറിച്ചതെന്നും മൊഴി.ആര്‍എഫ്ഒ സനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മറ്റു പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.

ഇവർ നിരീക്ഷണത്തിൽ ആണെന്നും ഉടൻ പിടികൂടുമെന്നും വിശദീകരണം. മോഷണത്തിന് പിന്നാലെ പ്രദേശത്ത് നിരീക്ഷണം കർശനമാക്കി വനംവകുപ്പ്. കൂടുതൽ മരണങ്ങൾ മോഷണം പോയിട്ടുണ്ടോ എന്നതിലും രഹസ്യന്വേഷണം.മരം മുറിയുമായി ബന്ധപ്പെട്ട് വനം വിജിലൻസിന്റെ അന്വേഷണം പുരോഗമിക്കുന്നു. ഉദ്യോഗസ്ഥർ ഏതെങ്കിലും തരത്തിൽ മരംമുറിക്ക് കൂട്ടുനിന്നിട്ടുണ്ടോ എന്നതിലാണ് അന്വേഷണം. മരം മുറി നടന്ന സ്ഥലത്ത് വനം വിജിലൻസ് പരിശോധന നടത്തിയിരുന്നു..

Advertisement