വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം കവർന്നു

617
Advertisement

കോട്ടയം. ഗാന്ധിനഗർ ചെമ്മനംപടിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം കവർന്നു.
ചെമ്മനംപടിയിൽ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ മൂന്നാറിൽ പോയ സമയത്താണ് മോഷണം നടന്നത്. ഗാന്ധിനഗർ പോലീസ് കേസെടുത്താൻ ആരംഭിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിന്നക്കനാലിലുള്ള മകൻറെ അടുത്തേക്ക് ചന്ദ്രനും ഭാര്യയും പോയത്. ചെമ്മനം പടിയിലെ വീട് പൂട്ടിയിട്ട ശേഷം ആയിരുന്നു യാത്ര. മൂന്നു ദിവസം കഴിഞ്ഞ് ഞായറാഴ്ച മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണമാണ് മോഷ്ടാവ് കൊണ്ടുപോയത്.
വീടിൻറെ മുൻവാതിലിന്റെ പാളി ഇളക്കിമാറ്റിയായിരുന്നു മോഷണം

വീട് മുഴുവൻ മോഷ്ടാവ് അരിച്ചു പെറുക്കിയിട്ടുണ്ട്. എന്നാൽ ലാപ്‌ടോപ്പോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ മോഷ്ടിച്ചിട്ടില്ല. ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിച്ചു. വിരലടയാള വിദഗ്ധരും സൈന്റിഫിക് എക്‌സ്‌പേർട്ട് സംഘവും സ്ഥലത്ത് പരിശോധന നടത്തി. അടുത്തിടെ ഏറ്റുമാനൂർ പുന്നത്തറയിലും ആളില്ലാത്ത വീട്ടിൽ നിന്നും 12 പവൻ മോഷണം പോയിരുന്നു

Advertisement