രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ ;വോട്ടർമാരോട് നന്ദി പറയും, പിന്നെ എന്ത്?

645
Advertisement

മണ്ഡലം ഒഴിയും മുമ്പ് വോട്ടർമാരോട് നന്ദി പറയാനായി രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും. മണ്ഡലത്തിൽപ്പെടുന്ന മലപ്പുറം ജില്ലയിലും കൽപ്പറ്റയിലുമാകും രാഹുൽ ഗാന്ധി വോട്ടർമാരെ കാണുക. രാഹുൽ മണ്ഡലം ഒഴിഞ്ഞാൽ പകരം ആര് മത്സരിക്കുമെന്നതിൽ സസ്‌പെൻസ് തുടരുകയാണ്. വയനാട് ഒഴിഞ്ഞ് റായ്ബറേലി നിലനിർത്താനാണ് ധാരണ.
ഉത്തർപ്രദേശിൽ കോൺഗ്രസിന് അനുകൂലമായി രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടതിനാൽ ഇത് മുതലെടുക്കാൻ രാഹുലിന്റെ സാന്നിധ്യം യുപിയിൽ വേണമെന്നാണ് നേതാക്കൾ പറയുന്നത്. ഇതിനാലാണ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ തുടരണമെന്ന് കോൺഗ്രസ് നേതൃത്വം നിർദേശിക്കുന്നതും.

വയനാട്ടിലെത്തുമ്പോൾ രാഹുൽ എന്താകും വോട്ടർമാരോട് പറയുകയെന്നാണ് ശ്രദ്ധേയം. ഏത് മണ്ഡലമാകും നിലനിർത്തുകയെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി ശനിയാഴ്ചക്കുള്ളിൽ സ്പീക്കർക്ക് കത്ത് നൽകും. വയനാട്ടിൽ രാഹുൽ മാറിയാൽ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നാണ് കെപിസിസിയുടെ ആഗ്രഹം. പ്രിയങ്കയും നോ പറഞ്ഞാൽ കെ മുരളീധരന് നറുക്ക് വീണേക്കും.

Advertisement